പണ്ട് ടെലിവിഷനിലെ നിറംമങ്ങിയ പരിപാടികള്‍ക്കിടയില്‍ വരുന്ന പരസ്യചിത്രം കണ്ടു കണ്ണ്പൊത്തുന്ന ഒരു ബാല്യമല്ല നമുക്കുചുറ്റുമുള്ളത്, മറിച്ച് സംസ്കാരത്തിന് നേരെ കൊന്നനം കുത്തുന്ന പരസ്യചിത്രങ്ങൾ കുടുംബസദസിന്റെ ആസ്വാദനമാകുന്ന കാലഘട്ടം. ഇത്തരം ക്രിമിനലുകളെ സൃഷ്ടികുന്നതില്‍ ദ്രിശ്യമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല... അതിനുമപ്പുറം അവര്‍ മാത്രമാണ് ഉത്തരവാദി എന്ന് പറയുന്നതിലും തെറ്റില്ല. എയിഡ്സ്നെതിരെ എന്ന് പറഞ്ഞു നഗരമധ്യത്തിലും ഐ.ടി പാര്ക്കുനകളിലും വെന്‍ഡിംഗ് മഷീനുകൾ സ്ഥാപികുകയും, ‘എനി ടൈം ഇലലീഗല്‍ സെക്സ്’ എന്നും ‘എനി ടൈം ഇമ്മോരളിറ്റി’ എന്നുമുള്ളതിനു സമാന മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കുകയും, അസാന്മാര്‍ഗികതയ്ക് സ്വാഭാവികതയുടെ മുഖം നല്‍കാന്‍ കോടികൾ ചെലവഴിക്കുന്ന സര്‍കാരും കൂടെ ആകുമ്പോള്‍ സാംസ്‌കാരിക സമൂഹം പകച്ചുനില്‍കേണ്ടിവരുന്നു . മറുവശത്ത് വിദ്യഭ്യാസം കോര്‍പറേറ്റ്കളിലെകുള്ള എന്ട്രി ടിക്കറ്റ് മാത്രമായി ഒതുങ്ങുന്നു... ഇവിടെ സദാചാരത്തിന്റെ കാവലാൾ ആകാൻ ആരുണ്ട്..?.
മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന വാദം ഇനിയെങ്ങിലും നമുക്ക് ഉപേക്ഷിക്കാം...തന്റെ തിന്മകള്‍ ലോകം കണ്ടില്ലെങ്ങിലും തന്റെ സൃഷ്ടാവ് കാണുന്നു എന്ന് ചിന്തിക്കുന്ന വ്യക്തികള്‍ , തന്റെ ചെയ്തികള്‍ നാളെ തന്റെ രക്ഷിതാവിന് മുന്‍പില്‍ ചോദ്യം ചെയ്യപെടുമെന്ന്‍ തിരിച്ചറിയുന്ന വ്യക്തികള്‍ സമൂഹത്തിനു ഒരുത്തമ മുതല്കൂട്ടാകും. ദൈവേച്ചയനുസരിച്ചു കണ്ണിനും കാതിനും നാവിനും വിധിവിലക്കുകള്‍ വെയ്കുമ്പോള്‍ സ്വാഭാവികമായും അവരുടെ മനസ്സും വിമലീകരിക്കപെടും, അവരിലുടെ വളരുന്ന തലമുറയും നന്മയുടെ പൂക്കള്‍ ആകും.
നമ്മുടെ കുരുന്നുകള്‍ പരിഗണിക്കപെടേണ്ടതുണ്ട്. “ഒരു പിതാവിന് തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തെകാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാന്‍ കഴിയില്ല” എന്ന പ്രവാചകവചനം സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു. കുട്ടികളോട് കരുണകാണിക്കല്‍ അവരോട് സ്നേഹം പ്രകടിപിക്കല്‍ , അവരെ പരിഗണിക്കല്‍ പുണ്യവും മാതാപിതാകളുടെ ബാധ്യതയുമായി കല്പിക്കപെട്ടിരിക്കുന്നു. മക്കളെ തലോടാതത്തിന്റെ പേരിൽ ‘പിതാവിനെ’ വിമര്‍ശിച്ച പ്രവാചകൻ സ്വന്തം ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഉദാഹരണങ്ങള്‍ കാണിച്ചു തന്നു. അതോടൊപ്പം തന്നെ പ്രവാചക പൌത്രന്‍ കുഞ്ഞായിരുന്നപോൾ രാജ്യത്തെ പൊതുമുതല്‍ നിന്ന് ഒരു കാരക്ക വായില്‍ ഇട്ടപോൾ അത് വായില്‍ നിന്ന് വലിച്ചെടുത്തു , അത് തങ്ങള്‍ക് അര്‍ഹതപ്പെട്ടതെല്ലന്നു പറഞ്ഞു ഗുണദോശികുന്നതും കാണാം.ഇളം തലമുറയെ പാകപെടുത്തുന്ന ചിത്രം ചരിത്രം വ്യക്തമായ് വരച്ചുകാണിക്കുന്നു.
കുഞ്ഞുങ്ങള്‍ , അവരുടെ കണ്ണുകളും പുഞ്ചിരിയും നമുക്കെന്നും കൌതുകവും കണ്കുളിര്‍മയുമാണ്. അത് എന്നും അങ്ങനെ തന്നെ നിലനില്കണം. കുറുക്കന്റെ മുഖസ്തുതി കേട്ട് പാട്ടുപാടി തന്റെ വായിലുള്ള അപ്പകഷ്ണം നഷ്ടപെടുന്ന കാക്കയുടെ ഗുണപാഠകഥകള്‍ക്കപുറം നമ്മുടെ ഇളം തലമുറ പഠിപ്പിക്കപെടെണ്ടതുണ്ട്. പദാര്‍ത്ഥങ്ങളുടെ സങ്കലനമായ കേവല മനുഷ്യനെ കുറിച്ചുള്ള പഠനങ്ങള്‍കൊപ്പം മനസും മാനവികതയും ചേര്‍ത്തപെടേണ്ടതുണ്ട്. അപ്പോള്‍ കുഞ്ഞുങ്ങള്‍ ഭൂമിയിലെ മാലാഘമാരാണെന്ന് ആരോ പറഞ്ഞത് എന്നെന്നും സത്യമായി നിലനില്ക്കും .






0 comments:
Post a Comment