Wednesday, 28 September 2011

കൊലപാതകത്തിന് നിയമസാധുത തേടുമ്പോള്‍ ... 


വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കേ ഇന്ത്യയില്‍ പ്രചരിച്ച ഒരു പരസ്യവാചകം ഒരിക്കല്‍ ഭരണകൂടങ്ങളുടെ നയമായി മാറിയേക്കുമെന്ന് അന്ന് ആരും നിനച് കാണില്ല. '500 രൂപ മുടക്കൂ 5 ലക്ഷം ലാഭികൂ' എന്ന പരസ്യവാചകത്തിലൂടെ ഭ്രൂണഹത്യയുടെ പ്രായോഗികത പഠിപ്പിച്ച ഒരു വടക്കേ ഇന്ത്യന്‍ ക്ലിനിക്കിലെ 'കശാപ്പുകാരന്‍റെ' നിലവാരത്തിലേക്ക് മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലന്‍മാര്‍ ഇറങ്ങിനില്‍കുന്നത് കാണുമ്പോള്‍ അത്ഭുതം തോനുന്നു ...
ഒരു  മനുഷ്യജീവന്‍റെ ആരംഭം അവന്‍ ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് മുതല്‍ ആണെന്ന് ഈ ബുദ്ധിജീവികള്‍ തെറ്റിദ്ധരിചിട്ടുണ്ടാവുമോ ?..അതോ മാതാവിന്‍റെ ഗര്‍ഭപാത്രം മനുഷ്യാവകാശങ്ങളുടെ അതിര്‍ത്തിയായി നിശ്ചയിക്കപെട്ടിടുണ്ടോ ?.. ഭ്രൂണശാസ്ത്ര പഠനങ്ങളുടെ പുരോഗതി അത്തരം തെറ്റിദ്ധാരണകളുടെ വിദൂര സാധ്യത പോലും തള്ളിക്കളയുന്നു .
 'വിഭവങ്ങള്‍' എന്നുള്ളത് അസംസ്കൃതവസ്തുക്കളും യന്ത്രങ്ങളുമാണെന്ന  സങ്കല്‍പ്പങ്ങള്‍ വിസ്മൃതിയിലേക്ക് മറഞ്ഞിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. ഹ്യുമന്‍ റിസോഴ്സിന്‍റെ  പഠനങ്ങള്‍ക്കും പ്രായോഗികതയ്ക്കും കോടികള്‍ ചെലവയികുന്ന ലോകം. ഇന്ത്യയും ചൈനയും  അടുത്ത വെല്ലുവിളികളാണെന്ന്  പ്രക്യാപിക്കാന്‍ അമേരിക്കയെ നയിച്ച ചിന്ത എന്തായിരിക്കുമെന്ന് പഠനവിധേയമാകേണ്ടതുണ്ട്.  സമ്പത്ത് കൊണ്ടും  സാങ്കേതികവിദ്യകൊണ്ടും ലോകത്തിന്‍റെ ഭരണചക്രം തിരിക്കുന്ന ഒരു രാജ്യം രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലെ ഫകീറുമാര്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചിന്തിച്ചത് ഇവിടെയുള്ള മാനവവിഭവശേഷി കണ്ടിട്ടാവാം എന്ന് എളുപ്പം മനസ്സിലാക്കാം. സ്വന്തം രാജ്യത്തെ ജനസംഖ്യാവര്‍ധനവിന് കോടികള്‍ ചെലവിയിക്കുകയും പിറന്ന്‍ വീഴുന്ന ഓരോ കുഞ്ഞിനും ഗ്രാന്റുകള്‍ അനുവദിക്കുകയും ചെയ്യുന്ന അതെ രാജ്യങ്ങള്‍ തന്നെ വികസ്വരരാജ്യങ്ങളില്‍ ജനസംഖ്യാനിയന്ത്രണത്തിന് മുതലകണ്ണീര്‍ പൊഴിക്കുന്നത് കണ്ട് അത് ഏറ്റുപാടാന്‍ നമ്മുടെ ബുദ്ധിജീവികള്‍ക്ക് ഇത്രയും മസ്തിഷ്ക വിധേയത്വം ഉണ്ടാവുമോ?...


ലോകത്ത്‌  പട്ടിണിയുടെ കാരണം ജനപെരുപ്പമാണെന്നത് മിധ്യാസങ്കല്‍പങ്ങലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സമ്പത്തിന്‍റെയും വിഭവങ്ങളുടെയും അസന്തുലിതാവസ്ഥ പരിഹരിക്കാനായാല്‍ പട്ടിണിക്കും  വികസനമുരടിപ്പിനും  ക്രിയാത്മകമായ പരിഹാരം കാണാന്‍ സാധിക്കും.
ലോകത്ത് 1,150 കോടി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യം ഇന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്; 2050 ലെ ജനസംഖ്യക്ക് തന്നെ ഇത് ധാരാളമായി കണക്കാക്കപെടുന്നു . വികിസിത രാജ്യങ്ങളുടെ സഹാനുഭൂതിയും ഇടപെടലും ഉണ്ടാകുമായിരുന്നെങ്കില്‍ സോമാലിയ പോലും ഇന്നിന്‍റെ ഗതിയിലാവില്ലായിരുന്നു എന്നത് അനിഷേധ്യമായ സത്യം.  ഇന്ത്യയുടെ  ഭൂപ്രകൃതിയില്‍ ജലവിതരണപദ്ധതികള്‍ കൊണ്ട് തന്നെ കൃഷിയോഗ്യമാക്കാവുന്ന ഒരുപാട് പ്രദേശങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപെടുമ്പോള്‍ ജനസംഖ്യാ ഭീതി ആസ്ഥാനത്താകുന്നു. വാണിജ്യ ആവിശ്യങ്ങള്‍ക്ക് പശ്ചിമേഷ്യയില്‍നിന്ന്‌ പോലും പൈപ്പ്‌ലൈന്‍ മാര്‍ഗം പെട്രോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്ന് ജലസേചന പദ്ധതികളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിജലം എത്തിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ലക്ഷകണക്കിന് മനുഷ്യജീവനുകള്‍ക്ക് ജീവിക്കാന്‍ അവകാശം നിഷേധിച് കൊലപാതകങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനേക്കാള്‍ പ്രായോഗികവും മാനവികവും അതായിരിക്കും.


Twitter Delicious Facebook Digg Stumbleupon Favorites More