Friday 5 August 2011

എന്‍റെ കഥ

                        
പിറന്ന മണ്ണിന്‍റെ തെരുവുകള്‍ വീണ്ടും നിരപരാധികളുടെ ചോരപാടുകളില്‍ ചുവന്നു. കഥയറിയാത്തവരുടെ മുന്‍പില്‍ ഞാനും ഒരു കുറ്റവാളിയെ പോലെ.....ന്യായാധിപന്റെ ഇരിപിടത്തിലിരുന്ന  'സമൂഹം' എന്‍റെ താടിരോമങ്ങളിലെക്ക് തുറിച്ചുനോക്കി.


പ്രതികൂടിലെ മരപിടിയില്‍ നിന്ന് വിറയ്കുന്ന കൈകള്‍ എടുത്തു ഞാന്‍ എന്‍റെ മുഖം മറയ്ക്കാന്‍ ശ്രമിച്ചു. എന്‍റെ കണ്ണുകളിലെ നിസ്സഹായതയെ അവഗണിച്ചു കൊണ്ട് ആ ന്യായാധിപന്‍ എന്‍റെ കുറ്റപത്രം വായിച്ചു -- നിരപരാധികളുടെ രക്തം ചിന്തിയ ചെകുതന്മാര്‍ക്ക്‌ എന്‍റെ പേരുമായി സാദൃശ്യം.


ലജ്ജ കൊണ്ട് തല താഴ്ത്തിയപോയും എന്‍റെ നെഞ്ചോടു ചേര്‍ത്ത വേദഗ്രന്ഥം ഞാന്‍ ആ ന്യായാധിപനു കാണിച്ചുകൊടുത്തു ----അകാരണമായി ഒരു മനുഷ്യനെ കൊന്നാല്‍ ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നപോലെയാകുന്നു, ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചത് പോലെയാകുന്നു എന്ന വചനം മുതല്‍ ഓരോന്നായ്.  ഇതെത്ര കേട്ടുവെന്നു പറഞ്ഞു മുഖംതിരിച്ച ആ ന്യായാധിപന്റെ മുന്‍പില്‍ ഞാന്‍ വീണ്ടും തലതാഴ്ത്തിനിന്നു. എന്‍റെ ആത്മാഭിമാനം കഴുമരത്തിലേക്ക്‌ ആനയിക്കപെടുംബോയും കണ്ണീരോടെ  ആ വചനം ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More