Wednesday 17 August 2011

പത്രമുത്തശ്ശിയുടെ നോര്‍വെ ഇന്‍വെസ്റ്റ്‌റ്റിഗേഷന്‍



നോര്‍വെയിലെ കൂട്ടകൊലയെ കുറിച്ച് അവിടത്തെ പോലീസിനോ സര്‍കാറിനോ പോലും കിട്ടാത്ത 'തുമ്പ്' ഇവിടെ മാതൃഭൂമിക്കു കിട്ടി.  അതു കൊണ്ട് തന്നെയാവണം സംഭവത്തിന്‌ പിന്നില്‍ ഇസ്ലാമിക തീവ്രവാദം ആകാമെന്ന് മാതൃഭൂമി എഫ്.ഐ.ആര്‍  തയ്യാറാക്കിയതും. മാത്രുഭുമിക്ക് നോര്‍വേയില്‍ ഒരു  ഇന്‍വെസ്റ്റ്‌റ്റിഗെഷന്‍ ടീം ഉണ്ടാകുമോ?. ഉണ്ടാവണം , കാരണം കോട്ടയത്ത്‌ നിന്ന് ഒരു പട്ടി പുറപെട്ടു നോര്‍വെയില്‍ എത്തി മണം പിടിച്ചു കേസിന് തുമ്പുണ്ടാക്കാന്‍ വേണ്ട സമയം വന്നില്ല മാതൃഭൂമിക്ക് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍. പിന്നീട്  എഫ്.ഐ.ആര്‍ തിരുത്തിയെങ്കിലും വായനയിലൂടെ സംസ്കാരം എന്നൊക്കെ പരസ്യം കൊടുക്കുന്ന ഒരു പത്രമുത്തശ്ശി ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോ?.ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഈ പത്രമുത്തശ്ശിയോട് സ്നേഹപൂര്‍വ്വം രണ്ടു വാക്ക് . ഇത് യുറോപ്പോ അമേരിക്കയോ അല്ല . അതു കൊണ്ടുതന്നെ 'ഇസ്ലാമോഫോബിയ' ഇല്ലാതെ പത്രം ചിലാവാകില്ല എന്ന ആശങ്കയും വേണ്ട . ഒരു കോടി വായനക്കാരില്‍ അഞ്ച് പേര്‍ക്ക് സ്വര്‍ണ്ണനാണയമോ ചീനിച്ചട്ടിയോ കൊടുക്കാമെന്നു പറഞ്ഞാലും പത്രം വാങ്ങാന്‍ മാത്രം ഹൃദയശുദ്ധിയുള്ളവരാണ് കേരളീയര്‍ എന്ന തിരിച്ചറിവ് കൈവിടുകയുമരുതെന്ന് അപേക്ഷിക്കുന്നു.

Monday 8 August 2011

നമ്മുടെ കുരുന്നുകള്‍ക്ക്‌ എന്ത് സംഭവിക്കുന്നു ?


നമ്മുടെ യുവത്വത്തിന് എന്ത് സംഭവിക്കുന്നു എന്ന ചര്‍ച്ചകള്‍ക്ക്‌  താത്കാലിക വിരാമം ആകാമെന്ന് തോനുന്നു.നമ്മുടെ കുരുന്നുകള്‍ക്ക്‌ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിക്കാനും, പറയാനും, എഴുതാനുമുള്ള സമയം അതിക്രമിച്ചതു പോലെ. പ്രായത്തെ കുറിച്ചുള്ള അനാവിശ്യ  ചര്‍ച്ചകള്‍ സജീവമാക്കുന്ന നമ്മൾ ഒരു പീഡന കേസിലെ പ്രതിയുടെ പ്രായം പത്തു വയസ്സിൽ ഒതുങ്ങുനത്കൂടെ ചര്ച്ചയ്‌ക്ക്‌ എടുത്തിരുന്നെങ്കില്‍ എന്ന് തോന്നുന്നു. വാസ്തവത്തില്‍ ആ കുരുന്നാണോ കുറ്റവാളി അതോ അവനെ അതിനു ‘പ്രാപ്തമാകിയ’ അവന്റെപിതാവോ?... പത്രവാര്‍ത്തകളിൽ കാര്യം വ്യക്തം. എവിടെയോ വായിച്ചു മറന്നത് ഓര്‍മ വരുന്നു – ഏതൊരു ക്രിമിനലിനും ഒരിക്കൽ അമ്മയുടെ മുഖം നോകി പുഞ്ചിരിക്കുന്ന ഒരു നിഷ്കളങ്കതയുടെ മുഖം ഉണ്ടായിരുന്നുവെന്ന്. ആ നിഷ്കളങ്കത നമ്മുടെ കുരുന്നുകളില്‍ നിന്ന് മായാന്‍ തുടങ്ങിയോ?....മരപോത്തില്‍ നിന്നും കുളങ്ങളിൽ നിന്നും കിട്ടുന്ന കുഞ്ഞുടുപ്പുകൾ ഇട്ട ശവങ്ങളും വള്ളി നിക്കർ ഇട്ട പ്രതികളും നമ്മുടെ ഇടയില്‍ നിത്യകാഴ്ച്ചകൾ ആകുമോ?.....

പണ്ട് ടെലിവിഷനിലെ നിറംമങ്ങിയ പരിപാടികള്‍ക്കിടയില്‍ വരുന്ന പരസ്യചിത്രം കണ്ടു കണ്ണ്പൊത്തുന്ന ഒരു ബാല്യമല്ല നമുക്കുചുറ്റുമുള്ളത്, മറിച്ച് സംസ്കാരത്തിന് നേരെ കൊന്നനം കുത്തുന്ന പരസ്യചിത്രങ്ങൾ കുടുംബസദസിന്റെ ആസ്വാദനമാകുന്ന കാലഘട്ടം. ഇത്തരം ക്രിമിനലുകളെ സൃഷ്ടികുന്നതില്‍ ദ്രിശ്യമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല... അതിനുമപ്പുറം അവര്‍ മാത്രമാണ് ഉത്തരവാദി എന്ന് പറയുന്നതിലും തെറ്റില്ല. എയിഡ്സ്നെതിരെ എന്ന് പറഞ്ഞു നഗരമധ്യത്തിലും ഐ.ടി പാര്ക്കുനകളിലും വെന്‍ഡിംഗ് മഷീനുകൾ സ്ഥാപികുകയും, ‘എനി ടൈം ഇലലീഗല്‍ സെക്സ്’ എന്നും ‘എനി ടൈം ഇമ്മോരളിറ്റി’ എന്നുമുള്ളതിനു സമാന മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കുകയും, അസാന്മാര്‍ഗികതയ്ക് സ്വാഭാവികതയുടെ മുഖം നല്‍കാന്‍ കോടികൾ ചെലവഴിക്കുന്ന സര്‍കാരും കൂടെ ആകുമ്പോള്‍ സാംസ്‌കാരിക സമൂഹം പകച്ചുനില്‍കേണ്ടിവരുന്നു . മറുവശത്ത്‌ വിദ്യഭ്യാസം കോര്‍പറേറ്റ്കളിലെകുള്ള എന്ട്രി ടിക്കറ്റ്‌ മാത്രമായി ഒതുങ്ങുന്നു... ഇവിടെ സദാചാരത്തിന്റെ കാവലാൾ ആകാൻ ആരുണ്ട്..?.

മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന വാദം ഇനിയെങ്ങിലും നമുക്ക് ഉപേക്ഷിക്കാം...തന്റെ തിന്മകള്‍ ലോകം കണ്ടില്ലെങ്ങിലും തന്റെ സൃഷ്ടാവ്‌ കാണുന്നു എന്ന് ചിന്തിക്കുന്ന വ്യക്തികള്‍ , തന്റെ ചെയ്തികള്‍ നാളെ തന്റെ രക്ഷിതാവിന് മുന്‍പില്‍ ചോദ്യം ചെയ്യപെടുമെന്ന്‍ തിരിച്ചറിയുന്ന വ്യക്തികള്‍ സമൂഹത്തിനു ഒരുത്തമ മുതല്കൂട്ടാകും. ദൈവേച്ചയനുസരിച്ചു കണ്ണിനും കാതിനും നാവിനും വിധിവിലക്കുകള്‍ വെയ്കുമ്പോള്‍ സ്വാഭാവികമായും അവരുടെ മനസ്സും വിമലീകരിക്കപെടും, അവരിലുടെ വളരുന്ന തലമുറയും നന്മയുടെ പൂക്കള്‍ ആകും.

നമ്മുടെ കുരുന്നുകള്‍ പരിഗണിക്കപെടേണ്ടതുണ്ട്. “ഒരു പിതാവിന് തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തെകാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാന്‍ കഴിയില്ല” എന്ന പ്രവാചകവചനം സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു.  കുട്ടികളോട് കരുണകാണിക്കല്‍ അവരോട്‌ സ്നേഹം പ്രകടിപിക്കല്‍ , അവരെ പരിഗണിക്കല്‍ പുണ്യവും മാതാപിതാകളുടെ ബാധ്യതയുമായി കല്പിക്കപെട്ടിരിക്കുന്നു. മക്കളെ തലോടാതത്തിന്റെ പേരിൽ ‘പിതാവിനെ’ വിമര്‍ശിച്ച പ്രവാചകൻ സ്വന്തം ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഉദാഹരണങ്ങള്‍ കാണിച്ചു തന്നു. അതോടൊപ്പം തന്നെ പ്രവാചക പൌത്രന്‍ കുഞ്ഞായിരുന്നപോൾ രാജ്യത്തെ പൊതുമുതല്‍ നിന്ന് ഒരു കാരക്ക വായില്‍ ഇട്ടപോൾ അത് വായില്‍ നിന്ന് വലിച്ചെടുത്തു , അത് തങ്ങള്‍ക് അര്‍ഹതപ്പെട്ടതെല്ലന്നു പറഞ്ഞു ഗുണദോശികുന്നതും കാണാം.ഇളം തലമുറയെ പാകപെടുത്തുന്ന ചിത്രം ചരിത്രം വ്യക്തമായ്‌ വരച്ചുകാണിക്കുന്നു.



 
കുഞ്ഞുങ്ങള്‍ , അവരുടെ കണ്ണുകളും പുഞ്ചിരിയും നമുക്കെന്നും കൌതുകവും കണ്കുളിര്‍മയുമാണ്. അത് എന്നും അങ്ങനെ തന്നെ നിലനില്കണം. കുറുക്കന്റെ മുഖസ്തുതി കേട്ട് പാട്ടുപാടി തന്റെ വായിലുള്ള അപ്പകഷ്ണം നഷ്ടപെടുന്ന കാക്കയുടെ ഗുണപാഠകഥകള്‍ക്കപുറം നമ്മുടെ ഇളം തലമുറ പഠിപ്പിക്കപെടെണ്ടതുണ്ട്. പദാര്‍ത്ഥങ്ങളുടെ സങ്കലനമായ കേവല മനുഷ്യനെ കുറിച്ചുള്ള പഠനങ്ങള്‍കൊപ്പം മനസും മാനവികതയും ചേര്‍ത്തപെടേണ്ടതുണ്ട്. അപ്പോള്‍ കുഞ്ഞുങ്ങള്‍ ഭൂമിയിലെ മാലാഘമാരാണെന്ന് ആരോ പറഞ്ഞത് എന്നെന്നും സത്യമായി നിലനില്ക്കും .

Friday 5 August 2011

എന്‍റെ കഥ

                        
പിറന്ന മണ്ണിന്‍റെ തെരുവുകള്‍ വീണ്ടും നിരപരാധികളുടെ ചോരപാടുകളില്‍ ചുവന്നു. കഥയറിയാത്തവരുടെ മുന്‍പില്‍ ഞാനും ഒരു കുറ്റവാളിയെ പോലെ.....ന്യായാധിപന്റെ ഇരിപിടത്തിലിരുന്ന  'സമൂഹം' എന്‍റെ താടിരോമങ്ങളിലെക്ക് തുറിച്ചുനോക്കി.


പ്രതികൂടിലെ മരപിടിയില്‍ നിന്ന് വിറയ്കുന്ന കൈകള്‍ എടുത്തു ഞാന്‍ എന്‍റെ മുഖം മറയ്ക്കാന്‍ ശ്രമിച്ചു. എന്‍റെ കണ്ണുകളിലെ നിസ്സഹായതയെ അവഗണിച്ചു കൊണ്ട് ആ ന്യായാധിപന്‍ എന്‍റെ കുറ്റപത്രം വായിച്ചു -- നിരപരാധികളുടെ രക്തം ചിന്തിയ ചെകുതന്മാര്‍ക്ക്‌ എന്‍റെ പേരുമായി സാദൃശ്യം.


ലജ്ജ കൊണ്ട് തല താഴ്ത്തിയപോയും എന്‍റെ നെഞ്ചോടു ചേര്‍ത്ത വേദഗ്രന്ഥം ഞാന്‍ ആ ന്യായാധിപനു കാണിച്ചുകൊടുത്തു ----അകാരണമായി ഒരു മനുഷ്യനെ കൊന്നാല്‍ ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നപോലെയാകുന്നു, ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചത് പോലെയാകുന്നു എന്ന വചനം മുതല്‍ ഓരോന്നായ്.  ഇതെത്ര കേട്ടുവെന്നു പറഞ്ഞു മുഖംതിരിച്ച ആ ന്യായാധിപന്റെ മുന്‍പില്‍ ഞാന്‍ വീണ്ടും തലതാഴ്ത്തിനിന്നു. എന്‍റെ ആത്മാഭിമാനം കഴുമരത്തിലേക്ക്‌ ആനയിക്കപെടുംബോയും കണ്ണീരോടെ  ആ വചനം ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More